11:16pm 06 November 2026
NEWS
നഗരസഭ ദുർഭരണത്തിനെതിരെ ബി ജെ പി പ്രതിഷേധിച്ചു.
24/02/2025  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരസഭ ദുർഭരണത്തിനെതിരെ ബി ജെ പി പ്രതിഷേധിച്ചു.

കൊച്ചി :  കൊച്ചി നഗരസഭയിൽ അഴിമതിയും കെടുകാര്യസ്ഥതയും കൊടുക്കുത്തി വാഴുകയാണെന്ന് ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.കൊച്ചി നഗരസഭയിലെ ദുർഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യനിർമ്മാർജനവും കൊതുകു നിവാരണവുമൊക്കെ അവതാളത്തിലായതിനാൽ നഗരവാസികൾ കൊടിയ ദുരിതമാണ് സഹിക്കേണ്ടി വരുന്നത്.കേന്ദ്ര സർക്കാർ നഗരത്തിന്റെ വികസനത്തിനായി കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത നഗരസഭാധികൃതരുടെ ഉദാസീനത പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എറണാകുളം സൗത്ത് ജംഗ്ഷനിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ അഡ്വ. എസ്. സജി അദ്ധ്യക്ഷത വഹിച്ചു.പദ്മജ എസ് മേനോൻ,ഡോ. ജലജ ആചാര്യ. എന്നിവർ പ്രസംഗിച്ചു.നേതാക്കളായ ശശികുമാര മേനോൻ, പാറപ്പുറം രാധാകൃഷ്ണൻ. സുധ വിമോദ്, ഗോപുപരമശിവൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img